Latest NewsKerala

മീ ടുവില്‍ ‘പേര് പറയാത്ത’ ആ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ആര് ?

ആര് എന്നതിന് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ പേരുകളുമായി അഭ്യൂഹം പരക്കുന്നു

കൊച്ചി : പ്രമുഖ ദേശീയ ദിനപത്രത്തിന്റെ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരേ ഉയര്‍ന്ന മീ ടു ആരോപണത്തില്‍ കുടുങ്ങി സംസ്ഥാനത്തെ മാധ്യമ, രാഷ്ട്രീയ ലോകം. മാധ്യമ പ്രവര്‍ത്തക യാമിനി നായര്‍ ഈ മാസം ഒമ്പതിന് അവരുടെ ബ്ലോഗില്‍ നടത്തിയ തുറന്നു പറച്ചിലാണ് വിവാദത്തിലേക്ക് വഴി തുറന്നത്. അവരുടെ കുറിപ്പില്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ദ ഹിന്ദുവില്‍ ഉന്നപദവിയിലുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനില്‍ നിന്നുണ്ടായ ദുരനുഭവത്തേക്കുറിച്ചാണ് അവര്‍ പറയുന്നതെന്ന് പ്രചരിച്ചു.

യാമിനി നായരുടെ കുറിപ്പില്‍ കമന്‍ുകളിട്ട ചിലരാണ് മാധ്യമ പ്രവര്‍ത്തകന്റെ പേര് പരാമര്‍ശിച്ചത്. എന്നാല്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും യാമിനി നായര്‍ പേര് വെളിപ്പെടുത്തിയില്ല. പേര് വെളിപ്പെടുത്താത്ത പോസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന പ്രതികരണങ്ങള്‍ പല ഭാഗത്തുനിന്നും വന്നതോടെ ഞായറാഴ്ച അവര്‍ വ്യക്തത വരുത്തിയെങ്കിലും അതിലും പേരില്ല. അദ്ദേഹത്തിന്റെ പേര് പറയാത്തത് വ്യക്തമായ ചില കാരണങ്ങളാലാണെന്നും സ്ഥാപനം അന്വേഷിച്ചാല്‍ പേര് പറയുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ദ ഹിന്ദു അന്വേഷണം നടത്തമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ വേറെയും വന്നിട്ടുണ്ട്. പക്ഷേ, പത്രത്തിന്റെ പേരും യാമിനി നായരുടെ കുറിപ്പില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ദ ഹിന്ദു എങ്ങനെ അന്വേഷണം നടത്തുമെന്ന ചോദ്യവും ഉയരുന്നു.

യാമിനിയെ പിന്തുണച്ചുകൊണ്ട് മറ്റൊരു മാധ്യമ പ്രവര്‍ത്തകയും അതേ മാധ്യമ പ്രവര്‍ത്തകനില്‍ നിന്നുണ്ടായ ദുരനുഭവം വിശദീകരിച്ച് കമന്റിട്ടിരുന്നു. അതിലും പേര് പരാമര്‍ശിക്കുന്നില്ല. പക്ഷേ, ആളുടെ പേര് പറഞ്ഞുള്ള കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും കുറവില്ല. അതിനിടെ പേര് വെളിപ്പെടുത്താത്ത കുറിപ്പിനെ വിമര്‍ശിച്ചും മാധ്യമ പ്രവര്‍ത്തകനെതിരായ കടന്നാക്രമണത്തെ വിമര്‍ശിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെതിരേ ഒരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. വിമന്‍ ഇന്‍ മീഡിയ എന്ന വനിതാ മാധ്യമ കൂട്ടായ്മയുടെ ഗ്രൂപ്പിലാണ് സംഘടിത ആക്രമണം. ഇതേ ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ചര്‍ച്ചയില്‍ തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ മലയാളം ടിവി ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ചുമതലയുള്ള മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിനു പരാതി നല്‍കിയതായി അറിയുന്നു.

ദ ഹിന്ദുവിന്റെ പ്രമുഖ ലേഖകനും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയായ ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും എഴുത്തുകാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അടുത്ത സുഹൃത്താണ്. രാഷ്ട്രീയവും ആശയപരവുമായ വിയോജിപ്പുകളും സ്ഥാപനത്തിലെ പോരും അദ്ദേഹത്തിന്റെ പേര് പ്രചരിക്കാന്‍ ഇടയാക്കിയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button