ErnakulamLatest NewsKeralaNattuvarthaNews

മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു

രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ അദ്ദേഹം എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി ഏറെ പ്രസിദ്ധമാണ്

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വെച്ചാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധി നേടിയ അദ്ദേഹം ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു.

കേരളപ്രകാശം എന്ന പത്രത്തിലൂടെ 1961ൽ ആണ് കെഎം റോയ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഇക്കണോമിക് ടൈംസ്‌, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും യുഎൻഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. രണ്ടുതവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്തുനിന്നും വിരമിക്കുകയായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ അദ്ദേഹം എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി ഏറെ പ്രസിദ്ധമാണ്. ആനുകാലികങ്ങൾ ദിനപത്രങ്ങൾ എന്നിവയ്ക്കായി ലേഖനങ്ങൾ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിനു മുൻപേ നടന്ന മാഞ്ഞൂരാൻ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. നിരവധി മാധ്യമ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button