തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായ അദ്ദേഹം കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് എത്തിയത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബ വ്യവഹാരത്തില്‍ തൊട്ടതോടെയാണ് കേരളാ കൗമുദിയുടെ ഉടമസ്ഥാവകാശം നഷ്ടമാകുന്നത്. കേരളാ കൗമുദിയുടെ ഉടമയായി തുടരുമ്പോൾ തന്നെ കലാകൗമുദിയും ആരംഭിച്ചിരുന്നതിനാല്‍ കേസില്‍ തോറ്റതോടെ കലാകൗമുദി പ്രസിദ്ധീകരണങ്ങള്‍ നടത്തി വരികയായിരുന്നു.
കലാകൗമുദി വാരിക, സായാഹ്ന പത്രം, വെള്ളിനക്ഷത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് ഇപ്പോള്‍ അന്തരിച്ച മണി. 2018ലാണ് അദ്ദേഹത്തെ തേടി കേസരി മാധ്യമ അവാര്‍ഡ് എത്തിയത്. കേരളത്തിലെ തന്നെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒന്നാമനായിരുന്നു അദ്ദേഹം. 1941ല്‍ കൊല്ലം ജില്ലയില്‍ കേരളാ കൗമുദി സ്ഥാപകനായ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത പുത്രനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിഎസ് സി ഡിഗ്രി എടുത്ത ശേഷം മാധ്യമ പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചു.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈററി, ഇന്ത്യാ ന്യൂസ് പേപ്പേഴ്‌സ് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവയിലെ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മാധ്യമ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അംബേദ്ക്കര്‍, കേസരി അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തുക ആയിരുന്നു. എംഎസ് മണി മലയാള മാധ്യമരംഗത്തെ മറക്കാനാകാത്ത വ്യക്തിത്വമാണ്.
Post Your Comments