ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ ഇന്ന് തിരിച്ചെത്തി. മന്ത്രി ഇന്ന് രാജി വെയ്ക്കുമെന്നും സൂചനയുണ്ട്.കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് തുറന്നെഴുതിയുരുന്നു.
മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ന്യൂഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.
അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. പാര്‍ടി നേതൃത്വത്തിന് അക്ബര്‍ വിശദീകരണം നല്കും. വിശദീകരണം കേട്ട ശേഷം ബിജെപി തീരുമാനമെടുക്കും. അതേസമയം എം. ജെ അക്ബറിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. രാജി സ്വയം തീരുമാനിക്കട്ടെ എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
Post Your Comments