കോഴിക്കോട്: ശബരിമലയിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കും സമത്വം വേണമെന്നു വാദിക്കുന്നവര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി നടി അനുശ്രീ രംഗത്ത്. സമത്വം വേണമെന്ന് പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില്‍ പോകാറുണ്ടോയെന്ന് നടി അനുശ്രീ. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളൂവെന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നിലെന്നും അനുശ്രീ പറഞ്ഞു.
എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂവെന്നും ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സത്രീപ്രവേശനം അനുവദിച്ചുള്ള കോടതിവിധിയെ സംബന്ധിച്ച് അനുശ്രീ പറഞ്ഞു.
സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തില്‍ കയറ്റുന്നില്ല, മാറ്റിനിര്‍ത്തുന്നു എന്നു പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധ്യതയുള്ളുവെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
‘എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയില്‍ പറയുന്നതു പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ടു ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില്‍ പോകാറുണ്ടോ? പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ?’ – അനുശ്രീ ചോദിച്ചു.
Post Your Comments