കോഴിക്കോട്•ഇന്ത്യയില്ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്. അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും.റോബോട്ടിക് ഇന്ററാക്ടീവ് സര്‍വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ള്യൂ അപ് ടെക്നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മുനുഷ്യ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റോബോട്ടിന് പേര് നല്‍കിയിരിക്കുന്നതോ ‘റോയ’ എന്നും. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തത്.ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം. നൂറ്റിയമ്പത് കിലോ ഗ്രാം തൂക്കവും.ടയറുപയോഗിച്ചാണ് റോയ ഷോറൂമിലെ കാറുകള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുക. വിവരങ്ങള്‍ നല്‍കാനായി റോയയുടെ നെഞ്ചിന് മുകളിലായി ഒരു സ്ക്രീനും ഘടിപ്പിച്ചിട്ടുണ്ട്.റോയക്ക് നൂറ്റിയമ്പതിലധികം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ബാറ്ററിയുടെ ചാര്‍ജ്ജ് തീരാനായാല്‍ റോയ തന്നെ ചാര്‍ജ്ജും ചെയ്യും.ഷോറൂമിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും റോയയുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ട് തന്നെ ഷോറൂമിലെ ലൈറ്റ്, കമ്പ്യൂട്ടര്‍, എസി, ടെലിവിഷന്എന്നിവ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും റോയക്ക് സാധിക്കും. കൂടാതെ ഷോറൂമിലെ മറ്റ് ജീവനക്കാര്‍ വല്ല കള്ളവും കാണിച്ചാല്‍ പിടികൂടാനും റോയക്ക് കഴിയും.
റോയല്‍ ഡ്രൈവില്‍ സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ വില്ക്കാന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കൊണ്ട് വന്ന വാഹനത്തെ കുറിച്ച് കള്ളം പറയാനൊന്നും പറ്റില്ല. വില്ക്കാന് കൊണ്ടു വന്ന വാഹനത്തിന്റെ മൊത്തം ചരിത്രവും റോയഅപ്പോള് തന്നെ തപ്പിയെടുക്കും.ഇതിനു പുറമെ ഷോറൂമിലെത്തുന്ന ഒരോ ഉപഭോക്താവിന്റെയും മുഖം വച്ച് ഗൂഗിളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അവരുടെ മൊത്തം വിവരങ്ങള്‍ കണ്ടു പിടിക്കാനും റോയയ്ക്ക് സാധിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും കാറുകളെ കുറിച്ച് എന്ത് വിവരങ്ങള്‍ നല്‍കാനും റോയ ഷോറൂമില്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത.
രാത്രി സമയത്താണെങ്കില്‍ കമ്പനി അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവും റോയ ചെയ്തു കൊടുക്കും.റോയല്‍ ഡ്രൈവിന്റെ മറ്റ് ഷോറൂമുകളിലെ കാറുകളുടെ വിവരങ്ങള്‍ പറഞ്ഞുകൊടുക്കാനും റോയ റെഡി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന രാജ്യാന്തര ഐടി മേളയായ ജൈടെക്സില്‍ റോയയെ പ്രദര്‍ശിപ്പിക്കും. അവിടെ വച്ച് റോബോട്ടിനെ തങ്ങളുടെ കമ്പനിക്ക് കൈമാറുമെന്ന് റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുജീബ് റഹ്മാന് പറഞ്ഞു.നിര്‍മിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സംയോജനമാണ് റോയ. ഒരു കാര്‍ ഷോറൂമില്‍ ആദ്യമായിട്ടാണ് ഒരു റോബോട്ട് മാനേജറായി വരുന്നതെന്നും കെ മുജീബ് റഹ്മാന് കൂട്ടിച്ചേര്‍ത്തു.ഉപഭോക്താവിന് കൃത്യമായ വിവരങ്ങള്‍ റോയ നല്‍കും. ആര്‍ക്കും സമയ നഷ്ടവുമുണ്ടാവില്ല, മുജീബ് റഹ്മാന്പറഞ്ഞു.
റോബോട്ട് ഹാര്ഡ്വെയര് നിര്‍മാണത്തിലെ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പനികളിലൊന്നായ പാങ്കോലില്‍ റോബോട്ട് കോര്‍പ്പറേഷനാണ് റോബോട്ടിന്റെ ഹാര്ഡ്വെയര് നിര്‍മ്മിച്ചിരിക്കുന്നത്. തല പൂര്‍ണമായും കോഴിക്കോട് വച്ച് നിര്‍മ്മിക്കുകയും മറ്റ് ശരീരഭാഗങ്ങള്‍ പാങ്കോലില്‍ റോബോര്‍ട്ട് കോര്‍പ്പറേഷന്റെ ചൈനയിലെ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുകയുമായിരുന്നു. ഇതിന് ആവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും മറ്റ് സോഫ്റ്റ്വെയര് ഭാഗങ്ങളുമാണ് ഫ്ള്യൂ അപ് ടെക്നോളജിസ് നിര്‍മിച്ചിത്. ത്രിഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, വെര്‍ച്വല്‍ അസിസ്റ്റന്റ്, ചാറ്റ് ബോട്ടുകള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനമാണ് റോയ എന്ന ഈ റോബോട്ട്.
Post Your Comments