Latest NewsKeralaNews

പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ എസ്.ഐ റാങ്കോടെ നിലയുറപ്പിച്ചിരുന്ന കെ.പി ബോട്ട് എന്ന റോബോട്ട് പുറത്തായി

 

 

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ എസ്.ഐ റാങ്കോടെ നിലയുറപ്പിച്ചിരുന്ന കെ.പി ബോട്ട് എന്ന റോബോട്ട് പുറത്തായി. റോബോട്ടിനെ കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ സൈബര്‍ ഡോമിലേക്കാണ് മാറ്റിയത്.

രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുളള റോബോട്ടിന്റെ സേവനം പോലീസ് വകുപ്പ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ വലിയ പ്രചാരണത്തോടെയായിരുന്നു റോബോട്ടിന്റെ ഉദ്ഘാടനം നടന്നത്. 2019 ഫെബ്രുവരി 20 നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

നിയമസഭയില്‍ എംകെ മുനീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് റോബോട്ടിനെ മാറ്റിയ കാര്യം അറിയിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ റോബോട്ടിന്റെ സേവനം ഉപയോഗിക്കാത്തതുകൊണ്ട് മാറ്റിയെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

ഡി.ജി.പിയെ കാണാനെത്തുവര്‍ക്ക് വിവരങ്ങള്‍ ചോദിച്ചറിയാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും പരാതികള്‍ സൂക്ഷിക്കാനും റോബോട്ടിന് കഴിവുണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല പരാതിയുമായി എത്തുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും പരാതികള്‍ സൂക്ഷിക്കാനും റോബോട്ടിന് കഴിവുണ്ടെന്നും പോലീസ് അവകാശപ്പെടുകയും ചെയ്തിരുന്നു.പോലീസ് നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ചാണ് സൈബര്‍ഡോമും അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയും ചേര്‍ന്നാണ് കെപി- ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചതും പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button