ബംഗളുരു: വിവാദ റഫാല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് (ഹാള്‍) ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിലായിരുന്നു കൂടിക്കാഴ്ച. റഫാല്‍ ഇടപാടില്‍ ഹാളിനെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതിലും ജീവനക്കാരുടെ കഴിവിനെ സംശയിച്ചതിലും രാഹുല്‍ മാപ്പുചോദിക്കുകയുണ്ടായി.
റഫാല്‍ ഇടപാടിന്റെ വിശദാംശങ്ങളും കരാറിലേക്കു നയിച്ച നടപടികളും അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് രാഹുലിന്റെ ഹാള്‍ സന്ദര്‍ശനം. ഹാള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളാണെന്നും ഇവ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുകയുണ്ടായി.
Post Your Comments