KeralaLatest News

മര്‍ദ്ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ച് പേര്‍ പിടിയില്‍

ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്‌കര്‍, മൊയ്തീന്‍, ഹക്കീം എന്നിവരാണ് പിടിയിായത്. ചുമട്ടുതൊഴിലാളിയായ കോയയാണ് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെട്ടത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെച്ചൊല്ലി വ്യാഴാഴ്ചയുണ്ടായ തര്‍ക്കം നടന്നിരുന്നു. യൂസഫ് എന്നയാളുടെ കടയിലേക്ക് കാലിത്തീറ്റയുമായി എത്തിയതായിരുന്നു ലോറി. ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും മാറ്റിയിടാനും അവിടെ എത്തിയ ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. കാലിത്തീറ്റ ചാക്ക് ഇറക്കിക്കൊണ്ടിരുന്ന കോയ ഇതിലിടപെടുകയും ജബ്ബാറും കൂട്ടരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെ യൂസഫിന്റെ കടക്ക് മുന്നിലിരിക്കുകയായിരുന്ന കോയയെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കോയ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കോയയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button