തിരുവനന്തപുരം∙ ശബരിമല സമരത്തിൽ അണിചേർന്നിരിക്കുന്ന എൻഎസ്എസ് അതിലെ അപകടം തിരിച്ചറിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പാർട്ടി പത്രത്തിലെ ‘രണ്ടാം വിമോചനസമര മോഹം’ എന്ന ലേഖനത്തിലാണു കോടിയേരിയുടെ ഉപദേശം. സർക്കാരിനെതിരായുള്ള നീക്കങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ്– ബിജെപി സംഘമാണെന്ന് എൻഎസ്എസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്നു കോടിയേരി അഭിപ്രായപ്പെട്ടു.
എൻഎസ്എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികൾ നാമജപ ഘോഷയാത്രയ്ക്ക് ആളെ കൂട്ടുകയും ആളു കൂടുമ്പോൾ അതിന്റെ നേതൃത്വം ആർഎസ്എസ്, ബിജെപി നേതാക്കളുടേതാകുകയും ചെയ്യുന്നു എന്ന് കോടിയേരി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുകയും കൊടി പിടിക്കാതിരിക്കുകയും ചെയ്യുകയെന്നതാണു കോൺഗ്രസ് നയം. ഇതിലൂടെ ത്രിവർണ പതാകയെ വർഗീയ ശക്തികൾക്ക് അടിയറ വയ്ക്കുകയാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
Post Your Comments