ന്യൂഡല്‍ഹി: മന്ത്രിമാര്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ പ്രളയ സഹായത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പണം സ്വരൂപിക്കാനായൊരുങ്ങിയ യാത്രക്ക് തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാര്‍. മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രം ദുബായിലേക്ക് പോകാനുള്ള അനുമതി നല്‍കി. സംസ്ഥാനത്തിനുള്ള വിദേശ വായപ പരിധിയും കേന്ദ്രം ഉയര്‍ത്തിയില്ല. ഇതോടെ വിദേശ പര്യടനത്തിലൂടെ പ്രളയ ദുരിതാാശ്വാസത്തിനു പണം കണ്ടെത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫലം കാണാതെയായി.
ഈ മാസം 17 മുതല്‍ 21 വരെ വിദേശ പര്യടനം നടത്താനും ഫണ്ട് ശേഖരിക്കാനുമാണ് സംസ്ഥാനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മ്മനി, യു.എസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കാനിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി റദ്ദാക്കിയതോടെ പണം സ്വരൂപിക്കാന്‍ സംസ്ഥാനം വേറെ മാര്‍ഗ്ഗങ്ങള്‍ കണ്ടത്തേണ്ടി വരും.
Post Your Comments