കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി വ്യവസായികള്‍ വീണ്ടും സമരത്തിലേക്ക്. വായ്പാ മൊറൊട്ടോറിയം കാലാവധി നീട്ടിക്കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് വ്യവസായികൾ വീണ്ടും സമരത്തിനൊരുങ്ങുന്നത്. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി വ്യവസായികളും സര്‍ക്കാരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നൂറ്റിയൻപതിലധികം വ്യവസായികളാണ് ജപ്തി ഭീഷണി നേരിടുന്നത്. 864 സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ 775 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തനമില്ലാത്തതിനാല്‍ വായ്പാ തിരിച്ചടവ് നടക്കുന്നില്ല. കോടികളുടെ ബാധ്യതയാണ് കശുവണ്ടി വ്യവസായികള്‍ക്കുള്ളത്.
നിയമപ്രകാരം 10 കോടി ആസ്തിയുള്ള വസ്തുവകകള്‍ക്ക് 3 കോടി രൂപയാണ് ബാങ്കുകള്‍ വില നിശ്ചയിക്കുക.നോട്ടീസ് നല്‍കാതെ ജപ്തി നടപടയിലേക്കും കടക്കാം. കടബാധ്യത കാരണം ഒരാഴ്ച മുൻപ് കശുവണ്ടി വ്യവസായിയാ കുണ്ടറ സ്വദേശി ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു. സര്‍ഫേസി നിയമ പ്രകാരമാണ് ജപ്തി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
Post Your Comments