
ശ്രീനഗര്‍: കാഷ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരന് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ബാബ്ഗുഡ് മേഖലയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഭീകരനില്നിന്നും ആയുധങ്ങളും സ്ഫോടക വസ്തുകളും സൈന്യം പിടിച്ചെടുത്തു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
Post Your Comments