തിരുവനന്തപുരം: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന് വൈശാഖിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്ന് മോഹൻലാൽ കുറിച്ചു.
‘കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന് വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു’, മോഹൻലാൽ പറയുന്നു
രാഷ്ട്രീയ നേതാക്കളിൽ തുടങ്ങി സിനിമാ താരങ്ങളും മറ്റും ധീര ജവാന് ആദരാഞ്ജലികള്‍ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ധീര ജവാന് വൈശാഖ് വീരമൃത്യു വരിച്ചത്.
Post Your Comments