തൃശൂര്‍: എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന പുതിയ വിവരം പോലീസിന് ലഭിച്ചു. കവര്‍ച്ചാ സംഗത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടിയില്‍ നിന്നും പോലീസിന് ലഭിച്ചു. ചാലക്കുടി ഹൈസ്കൂളിന് സമീപത്തെ സിസിടിവിയില്‍ നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്.
അന്യസംസ്ഥാനക്കാരായ ഏഴംഗ സംഘമാണ് ദൃശ്യത്തിലുള്ളത്. സംഘം ചാലക്കുടി ഹൈസ്കൂളിന് പരിസരത്തേക്ക് കയറി വേഷം മാറിയ ശേഷം സമീപത്തെ ഓട്ടോ സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഏഴ് പേരുടെയും മുഖം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഓട്ടോയില്‍ കയറി ബസ് സ്റ്റാന്‍ഡോ റെയില്‍വേ സ്റ്റേഷനോ ലക്ഷ്യമാക്കി പോയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.
Post Your Comments