കോഴിക്കോട്: കെ.എസ്.ആര്.ടി.സി യില്‍ കൂട്ട പിരിച്ചുവിടല്‍ ഇല്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അവധിയില്‍ പ്രവേശിച്ചവര്‍ മെയ് 30നകം സര്‍വീസില്‍ തുടരുന്നുണ്ടോ എന്ന് രേഖാമൂലം മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം അംഗീകരിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വഴി മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും 18- 38-വയസിനിടയില്‍ നിരവധി പേരാണ് വാഹനപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ ഒരവസ്ഥ എങ്ങനെയുണ്ടായി എന്നത് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments