കൊച്ചി : താരസംഘടനയായ എഎംഎംഎയില്‍ നിന്നും ദിലീപ് രാജിവെച്ചു. പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറി. ഈ മാസം പത്തിനാണ് എഎംഎംഎയില്‍ നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്‍കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ചാനലുകളിലൂടെയും മറ്റും പുറത്തു വന്ന രാജിസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ താരസംഘടന ഭാരവാഹികള്‍ തയ്യാറായിട്ടില്ല.
മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത സമയത്തായിരുന്നു ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഭൂരിഭാഗം തിരിച്ചുവരവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ഇരയായ താരത്തേയും കുറ്റോരോപിതനായ താരത്തെയും ഒരുപോലെ പരിഗണിക്കുന്നുവെന്നാരോപിച്ച് സംഘടനയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ അമ്മയ്ക്ക് അഭിനേത്രികള്‍ കത്ത് നല്‍കിയിരുന്നു.മൂന്ന് തവണയായി കത്ത് നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഡബ്ലുസിസി അംഗങ്ങള്‍ പത്രസമ്മേളനം വിളിച്ചത്.
ശനിയാഴ്ച കൊച്ചിയിൽ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ ചലചിത്ര സംഘടനകളുടെ തലപ്പത്തുള്ളവര്‍ സംരക്ഷിക്കുന്നതിനെതിരെ ഡബ്‌ള്യുസിസി അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടിയില്ലെന്നു അംഗങ്ങള്‍ കുറ്റപ്പെടുത്തി. ങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും പ്രസിഡന്റിന്റെ നിലപാടുകളിലുള്ള നിരാശയെക്കുറിച്ചുമൊക്കെ ഇവര്‍ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ദിലീപ് സംഘടനയില്‍ നിന്നും രാജി വെച്ചുവെന്ന തീരുമാനം പുറത്തുവന്നത്.
Post Your Comments