KeralaLatest News

മസാജ് ചെയ്യുന്നതിനിടെ അതിവിദഗ്ദ്ധമായി ആഭരണങ്ങള്‍ കൈക്കലാക്കും : ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി പിടിയില്‍

പെരുമ്പാവൂര്‍: ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായി എത്തി, മസാജ് ചെയ്യാനെത്തുന്നവരുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ അരുര്‍ പുത്തന്‍ വീട്ടില്‍ സുരേഷ് ഭാര്യ ഷീബ സുരേഷിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്റ്റേഷന് സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ യുവതിയുടെ മോതിരങ്ങള്‍ മോഷണം പോയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ഷീബ പിടിയിലാവുന്നത്.

മോഷണം പോയ മൂന്ന് സ്വര്‍ണ്ണ മോതിരങ്ങള്‍ ഷീബയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മസാജ് ചെയ്യാനെത്തുന്നവരോട് ആഭരണങ്ങള്‍ ഊരി വയ്ക്കണമെന്ന് ഷീബ ആവശ്യപ്പെടും. ഇത്തരത്തില്‍ ഊരി വയ്ക്കുന്ന ആഭരണങ്ങളില്‍ ചിലത് തന്ത്രത്തില്‍ കൈക്കലാക്കും .ഉടന്‍ സ്ഥലം വിടും .ആഭരണം നഷ്ടപ്പെടുന്നവര്‍ അന്വേഷിച്ച് മടുത്ത് വീട്ടിലേയ്ക്കും മടങ്ങും.

പെരുമ്പാവൂരിലെ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാര്‍ക്കുണ്ടായ സംശയമാണ് ഷീബ പിടിയിലാവാന്‍ കാരണം. ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയുടെ സഹായത്തോടെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ രേഖാ ചിത്രം തയ്യാറാക്കി .ഇത് അന്വേഷണത്തിനിടെ ആലപ്പുഴയിലെ ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരി തിരിച്ചറിഞ്ഞതാണ് കേസ്സില്‍ നിര്‍ണ്ണായകമായത് .5 ജില്ലകളിലായി ഇവര്‍ക്കെതിരെ 23 കേസുകളുണ്ടെന്ന് പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button