NattuvarthaLatest News

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം

ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഉമ്മന്നൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 20-ല്‍ 13 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ ആറിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടിയില്‍ എല്‍ഡിഎഫിന്റെ ആര്‍.പുഷ്പന്‍ ജയിച്ചു.നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈലില്‍ യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. 24 വോട്ടിനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്.

കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗണ്‍ വാര്‍ഡ് എല്‍ഡിഎഫിലെ ബിന്ദു ഗോപാല കൃഷ്ണന്‍ 199 വോട്ടിന് ജയിച്ചു. ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ശശീന്ദ്രന്‍പ്പിളള ജയിച്ചു. ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഉമ്മന്നൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി.സി.സുഗന്ധി ജയിച്ചു.

നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാര്‍ഡില്‍ യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കല്‍ വിജയിച്ചു. ഇവിടെ എല്‍ഡിഎഫില്‍ നിന്ന് വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു. വണ്ടന്‍മേടിലെ വെളളിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അജോ വര്‍ഗീസ് 21 വോട്ടിന് ജയിച്ചു. എറുണാകുളം പോത്തിനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ)28 വോട്ടിന് വിജയിച്ചു. മഴുവന്നൂരിലെ ചീനക്കുഴി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

തൃശൂര്‍ കയ്പമംഗലത്തെ തായ്നഗര്‍ വാര്‍ഡില്‍ യുഡിഎഫിലെ ജാന്‍സി 65 വോ്ട്ടിന് ജയിച്ചു. പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.രാമകൃഷ്ണന്‍ ജയിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ബദറുദ്ദീന്‍ ജയം നേടി. മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.അഷ്റഫ് ജയിച്ചു. കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ സിപിഎം- സുനിത മലയില്‍ 226 വോട്ടിന് ജയിച്ചു.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു. കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈല്‍ വാര്‍ഡില്‍ സിപിഎമ്മിലെ കാഞ്ഞന്‍ ബാലന്‍ ജയിച്ചു. കണ്ണപുരത്തെ കയറ്റീല്‍ വാര്‍ഡില്‍ സിപിഎമ്മിന്റെ പി.വി.ദാമോദരന്‍ ജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ കെ.അില്‍കുമാര്‍ 35 വോട്ടിനാണ് വിജയിച്ചത്. തലശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡ് സിപിഎം സ്ഥാനാര്‍ഥി കെ.എന്‍ .അനീഷ് 475 വോട്ടിന് ജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button