KeralaLatest News

ബ്രൂവറി വിവാദം: എക്സൈസ് പത്രകുറിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത്

താന്‍ മറുപടി ആവശ്യപ്പെട്ടത് എക്സൈസ് മന്ത്രിയോടാണെന്നും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിച്ചത് തന്നെ അപമാനിക്കലാണെന്നും ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രകുറിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് എക്സൈസ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസിന്റെ കത്ത്. തന്റെ അനുമതിയില്ലാതെ പുറത്തിറങ്ങിയ പത്രകുറിപ്പിനെ പറ്റി അന്വേഷിക്കണമെന്നതാണ് ആവശ്യം. വകുപ്പ് തല അന്വേഷണത്തിന് എക്സൈസ് ഡപ്യൂട്ടി സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ബ്രൂവറി അനുമതി വിവാദമായപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് എക്സൈസ് വകുപ്പിന്റെ പേരില്‍ പത്രകുറിപ്പ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ മറുപടി ആവശ്യപ്പെട്ടത് എക്സൈസ് മന്ത്രിയോടാണെന്നും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിച്ചത് തന്നെ അപമാനിക്കലാണെന്നും ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി അഡീ.ചീഫ് സെക്രട്ടറി ആശാ തോമസിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി.ജോസഫ് എംഎല്‍എ അവകാശലംഘനത്തിനു സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. പ്രതിപക്ഷ നേതാവിന്റെ അവകാശത്തിനു മേലുളള കടന്നു കയറ്റമാണ് പത്രകുറിപ്പിലൂടെ പുറത്തു വരുന്നതെന്നും നോട്ടീസില്‍ കെ..സി ജോസഫ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് എക്സൈസ് മന്ത്രിയോടു ബ്രൂവറി വിഷയത്തില്‍ പത്തു ചോദ്യങ്ങള്‍ ചോദിച്ചതിനു മറുപടിയായി ‘ബ്രൂവറി വിവാദം, പ്രതിപക്ഷനേതാവിന്റെ വാദം അപഹാസ്യം’ എന്ന തലക്കെട്ടില്‍ എക്സൈസ് വകുപ്പിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍നിന്നു ചെന്നിത്തലയെ പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button