KeralaLatest News

ബ്രൂവറി; അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുനന്തപുരം:  ബ്രൂവറി അനുമതി റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നവകേരള നിര്‍മ്മിതിക്കിടെ വിവാദം ഒഴിവാക്കാനെന്ന് ഉത്തരവില്‍ പരാമര്‍ശം.ബ്രൂവറി അനുമതിക്ക് മാനദണ്ഡം തയ്യാറാക്കാന്‍ പുതിയ സമിതി. ഈ മാസം മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ബ്രൂവറി അനുമതിക്ക് മാനദണ്ഡം തയ്യാറാക്കാന്‍ രൂപീകരിച്ച പുതിയസമിതി പറഞ്ഞു. നവകേരള നിര്‍മ്മിതിക്കിടെ വിവാദം ഒഴിവാക്കാനെന്ന് ഉത്തരവില്‍ പരാമര്‍ശമുണ്ട്.

ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്ന് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ ന്യായീകരണം അതേ പടി ഉത്തരവില്‍ ചേര്‍ത്തു. പ്രളയ പുനര്‍നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണെന്നും നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിചിത്ര ഉത്തരവില്‍ ന്യായീകരിക്കുന്നു. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button