എ.ടി.എം കവര്‍ച്ചാ ദൃശ്യങ്ങള്‍ ലഭിച്ചു
തൃശൂര്‍: തൃശൂര്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം തകര്‍ത്ത് മോഷണം നടത്തിയത് മൂവര്‍ സംഘം. ഇവര്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ പിക് അപ് വാനിലെത്തിയ സംഘം എടിഎം കൗണ്ടറില്‍ പ്രവേശിച്ച ശേഷം ക്യാമറ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ച ശേഷം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത ശേഷം ട്രേയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു.
20 മിനിറ്റിനു ശേഷം കൊരട്ടിയിലെത്തിയ മൂവര്‍ സംഘം ഇവിടെയും സമാന രീതിയില്‍ മോഷണം ആവര്‍ത്തിക്കുകയായിരുന്നു. ഇരുമ്പനത്ത് നിന്ന് 25 ലക്ഷം രൂപയും കൊരട്ടിയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് സംഘം ഇത്തരത്തില്‍ മോഷ്ടിച്ചത്. കവര്‍ച്ചാ സംഘം കോട്ടയം കുറുവിലങ്ങാടും വെമ്പള്ളിയിലും എടിഎം കൗണ്ടറുകളില്‍ നിന്നു മോഷണത്തിനു ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
മോഷണത്തിനു പിന്നില്‍ അന്യസംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇത്തരത്തില്‍ ആദ്യമായാണ് സംസ്ഥാനത്ത് എടിഎം തകര്‍ത്ത് പണം കവര്‍ച്ച നടത്തുന്നത്.
Post Your Comments