Latest NewsIndia

ഉറ്റ കൂട്ടുകാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടി: യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജോലി സ്ഥലത്തു വച്ചാണു കലയുടെ ബാഗില്‍ നിന്നു കാര്‍ഡ് കൈക്കലാക്കിയത്.

കായംകുളം; ആത്മാര്‍ത്ഥ കൂട്ടുകാരിയുടെ എടിഎം മോഷ്ടിക്കുകയും അതുപയോഗിച്ച്‌ പണം തട്ടുകയും ചെയ്ത യുവതിയെയും സംഘത്തെയും പൊലീസ് പൊക്കി. യുവതി തന്നെ മോഷണം നടത്തിയ ശേഷം കൂട്ടുകാരിയുടെ ഒപ്പം ബാങ്കിലും സ്റ്റേഷനിലും പരാതി നല്‍കാന്‍ കൂടെ ചെല്ലുകയും ചെയ്തു. ഓച്ചിറ പായിക്കുഴി നാട്ടുങ്കല്‍വീട്ടില്‍ നസീന (23), കൃഷ്ണപുരം നിഷാദ് മന്‍സിലില്‍ നിഷാദ് (22), പെരുങ്ങാല കണ്ടിശ്ശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (അനി28) എന്നിവരാണു പിടിയിലായത്.

പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ സുരേഷിന്റെ ഭാര്യ കല കഴിഞ്ഞ എട്ടിനാണു തന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ബാങ്കില്‍ പരാതി നല്‍കിയപ്പോള്‍ 68,600 രൂപ പല തവണയായി പിന്‍വലിച്ചെന്നറിഞ്ഞു. കല പിന്‍ നമ്പര്‍ എടിഎം കവറില്‍ തന്നെ എഴുതിയിട്ടിരുന്നു. ഇതു മനസിലാക്കിയാണ്. നസീന എടിഎം തട്ടിയത്. സ്വകാര്യപണമിടപാട് ബാങ്കിലെ മുതുകുളം ശാഖയിലെ കലക്ഷന്‍ ഏജന്റുമാരാണ് കലയും നസീനയും. അടുത്ത സുഹൃത്തുക്കളും. ജോലി സ്ഥലത്തു വച്ചാണു കലയുടെ ബാഗില്‍ നിന്നു കാര്‍ഡ് കൈക്കലാക്കിയത്.

തുടര്‍ന്നു സുഹൃത്തായ മുഹമ്മദ് കുഞ്ഞിനു പണമെടുക്കാനായി കാര്‍ഡ് കൈമാറി.മുഹമ്മദ് കുഞ്ഞ് കാര്‍ഡ് മറ്റൊരു സുഹൃത്തായ നിഷാദിനെ ഏല്‍പ്പിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ തന്നെ പിന്‍ നമ്പര്‍ എഴുതിയത് ഇവര്‍ക്കു സഹായകമായെന്ന് പൊലീസ് പറഞ്ഞു. കായംകുളത്തെ ഒരു പമ്പില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് 600 രൂപയ്ക്കു പെട്രോള്‍ അടിച്ചതായി, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച എസ്‌ഐ രാജന്‍ബാബു കണ്ടെത്തി. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായ സംഭവം.

തുടര്‍ന്ന് തുടര്‍ന്നു പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ നിഷാദിനെ (22) ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു സുഹൃത്തായ പെരുങ്ങാല കണ്ടിശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് (അനി28) ആണ് കാര്‍ഡ് നല്‍കിയതെന്നറിഞ്ഞു. പിന്നീട് ഇയാളില്‍ നിന്നാണു നസീനയെക്കുറിച്ച്‌ പൊലീസ് മനസ്സിലാക്കിയത്. സ്റ്റേഷനിലെ വിവരങ്ങള്‍ നസീന അപ്പപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിഷാദിനെ അറിയിച്ചിരുന്നു. മൂവരെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button