കൊളംബോ: തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപണം, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നൽകിയ ഹർജി മാലദ്വീപ് സുപ്രീംകോടതി ഞായറാഴ്ച പരിഗണിക്കും. ഹർജിയിൽ ഞായറാഴ്ച ഉച്ചയ്ക്കു വാദം കേൾക്കാൻ തീരുമാനിച്ചതായും കോടതി അറിയിച്ചു.
കൂടാതെ പ്രസിഡന്റ് ഉന്നയിച്ച ഭരണഘടനാപരമായ പ്രശ്നം പരിഗണിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ ക്രമക്കേടു നടത്തിയെന്നും യാമീന്റെ പ്രോഗ്രസീവ് പാർട്ടിയുടെ അഭിഭാഷകർ ആരോപിച്ചിരുന്നു. ഇതേസമയം, തെരഞ്ഞെടുപ്പു വിധി അംഗീകരിച്ചു യമീൻ സ്ഥാനം ഒഴിയണമെന്നു മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആവശ്യപ്പെട്ടു.
വോട്ടെടുപ്പിൽ സെപ്റ്റംബർ 23ൽ യാമീനെ തോല്പിച്ച് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി സോലിഹാണു വിജയിച്ചത്. സോലിഹിന്റെ വിജയം അംഗീകരിക്കുന്നു. നവംബർ 17ന് അധികാരം കൈമാറുമെന്നും തെരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനുശേഷം യാമീൻ പറഞ്ഞിരുന്നതാണ്. പിന്നീടാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപിച്ച് യാമീൻ കോടതിയെ സമീപിച്ചത്.
Post Your Comments