Latest NewsNattuvartha

വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു

പന്തല്ലൂർ: വീടുകുത്തിതുറന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും 42000 രൂപയും കവർന്നു. ബിദിർക്കാട് സ്റ്റേറ്റ് ബാങ്കിന് പിന്നിലെ വീട് അജ്ഞാതസംഘം മോഷണം നടത്തിയത്.

വീട്ടുടമസ്ഥൻ പഴനിസ്വാമി ഇൻഡ്‌കോ ഫാക്ടറി ഇലക്‌ട്രീഷ്യനാണ്. ഭാര്യ സംഗീത ദേവർഷോല ടൗൺ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. ഇരുവരും ജോലിക്ക് പോകുമ്പോൾ വീടുപൂട്ടി താക്കോൽ ഒളിപ്പിച്ചുവെച്ച് പോവുകയാണ് പതിവ്.

പഴനിസ്വാമി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെ കതക് ഉള്ളിൽനിന്ന് പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. പിൻഭാഗത്ത് തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്ത് പ്രവേശിച്ചപ്പോഴാണ് ആഭരണവും 42000 രൂപയും മോഷണം പോയതായി മനസ്സിലായത്. അമ്പലമൂല സബ് ഇൻസ്പെക്ടർ കെ. ഇളവേന്ദന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button