തിരുവനന്തപുരം: വധഭീഷണിയെ തുടര്‍ന്ന് ശബരിമല രക്ഷായാത്രയ്ക്കിടയില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ പ്രത്യേക സുരക്ഷാ കാറിലേയ്ക്ക് മാറ്റി. രക്ഷാ യാത്ര കൊട്ടാരക്കരയിലെത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് പ്രതീഷിനെ സുരക്ഷാ കാറിലേക്ക് മാറ്റിയത്. വധഭീഷണിയുണ്ട് എന്ന ഇന്റലിജന്‍സ് സന്ദേശത്തെ തുടര്‍ന്നാണ് നീക്കമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ആരില്‍ നിന്നാണ് വധഭീഷണി എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തേയും പ്രതീഷിന് വധഭീഷണിയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ലോംഗ് മാര്‍ച്ചുമായി ശബരിമല സംരക്ഷണ സമിതി പന്തളത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. വിധിയില്‍ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ച് നാല് ദിവസം കൊണ്ട് തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ച് കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്ന വരെ പ്രതിഷേധം തുടരുമെന്നും സമിതി അറിയിച്ചു. 14-ാം തീയതി വലിയ പ്രതിഷേധ പ്രകടനം തിരുവനന്തപുരത്ത് നടത്തുമെന്നും സമിതി അറിയിച്ചു. ഹൈദരാബാദ് എംഎല്‍എ രാജാസിംഗ് കൊട്ടാരക്കരയില്‍ വെച്ച് യാത്രയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ആയിരത്തിലധികം ഭക്തരാണ് രക്ഷാ യാത്രയില്‍ അണിചേര്‍ന്നിട്ടുള്ളത്. പന്തളം കൊട്ടാരം പ്രതിനിധിയുടെയും തന്ത്രിയുടെയും സാന്നിധ്യത്തില്‍ സാധ്വി ബാലസരസ്വതി ഉദ്ഘാടനം ചെയ്ത ശബരിമല രക്ഷായാത്ര
Post Your Comments