ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിനു എതിരെ കേരളപ്പിറവി ദിവസം കറുപ്പുടുത്തു പ്രതിഷേധിക്കുവാന്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ ആഹ്വാനം. ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധ പരിപാടികള്‍ക്കിടയില്‍ പമ്പയില്‍ വെച്ച് പ്രതീഷ് അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസമാണ് പ്രതീഷ് ജയില്‍ മോചിതനായി തിരിച്ചെത്തിയത്. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. ശബരിമലയിലെ കോടതി വിധിയുമായ് ബന്ധപ്പെട്ട് ഏറ്റവും ആദ്യം പ്രതിഷേധക്കൊടി ഉയര്‍ത്തിയ തങ്ങള്‍ ഏറ്റവും അവസാനം വരെ പോരാടുമെന്നും പിണറായി വിജയന് തോറ്റുകഴിഞ്ഞ ശേഷമേ പിന്തിരിയൂ എന്നും പ്രതീഷ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പിണറായി വിജയൻ സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടിനെതിരെ കേരളപ്പിറവി ദിനത്തിൽ എല്ലാ അയ്യപ്പ ഭക്തരും കറുപ്പ് വസ്ത്രം ധരിച്ചു പ്രതിഷേധിക്കുക ….
പ്രതീഷ് വിശ്വനാഥ്
+91 94001 61516
Post Your Comments