Latest NewsKerala

മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും എതിരെ പ്രതീഷ് വിശ്വനാഥ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനു തിരിച്ചടി

റാന്നി•ബിന്ദുവിനെയും കനകദുര്‍ഗ്ഗയേയും മല കയറ്റിയതു ആചാരലംഘനമാണെന്നു കാണിച്ചു പ്രതീഷ് വിശ്വനാഥ് നല്‍കിയ പരാതി പത്തനംതിട്ട റാന്നി കോടതി ഫയലില്‍ സ്വീകരിച്ചു. തങ്ങള്‍ ആക്ടിവിസ്റ്റുകളാണെന്നും അവിശ്വാസികളാണെന്നും ലിംഗ സമത്വം ഉറപ്പിക്കലിന്‍റെ ഭാഗമായി മാത്രമാണ് മല കയറിയതെന്നുമുള്ള അവരുടെ പ്രസ്താവനയുടെ ഭാഗമായാണ്, അവിശ്വാസികളെ മല ചവിട്ടിച്ച് ക്ഷേത്രത്തെ സമരത്തിന്‍റെ ഭാഗമാക്കുന്നതിനു സര്‍ക്കാരുള്‍പ്പെടെ കൂട്ടു നിന്നുവെന്നും, മുഖ്യമന്ത്രിയും ഡിജിപി യും ഉള്‍പ്പെടെ ഗൂഡാലോചനയുടെ ഭാഗമായെന്നും കാണിച്ച് എ.എച്ച്.പി ദേശീയ സെക്രട്ടറി പ്രതീഷ് കോടതിയില്‍ പരാതി നല്‍കിയത്.

കോടതി പരാതി ഫയലില്‍ സ്വീകരിച്ചത് സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രിയും ഡിജിപി യും ഉള്‍പ്പെടെ അന്വേഷണം നേരിടുകയും കോടതി കയറുകയും ചെയ്യേണ്ട സ്ഥിതിയാണ്. എതിര്‍ പരാമര്‍ശം വന്നാല്‍ മുഖ്യമന്ത്രിയുടെ രാജിവെയ്ക്കേണ്ട സ്ഥിതി വരെ വന്നേക്കാം. വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കുള്ള സാഹചര്യങ്ങളാണ് ഉരിത്തിരിഞ്ഞിരിക്കുന്നത്. കേസ് ഫെബ്രുവരി ഒന്നിനു വീണ്ടും പരിഗണിക്കും.

https://www.facebook.com/pratheeshv1/posts/2036525769718411

shortlink

Related Articles

Post Your Comments

Related Articles


Back to top button