തിരുവനന്തപുരം•കഴിഞ്ഞ ദിവസമാണ് നേതാക്കന്മാരുടെ നെഞ്ചില്‍ തീ കോരിയിട്ട് ഖാദി ബോര്‍ഡ് ഉപാധ്യക്ഷയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുമായ ശോഭനാ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്ക് പേജില്‍ ചോദ്യ ചിഹ്നത്തോടെ ‘മീ ടൂ’ ഹാഷ് ടാഗ് പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലാകുകയും ചെയ്തു. വരാന്‍ പോകുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ സൂചകമായിട്ടാണ് ശോഭനയുടെ പോസ്റ്റിനെ രാഷ്ട്രീയ വൃത്തങ്ങളും ജനങ്ങളും വിലയിരുത്തിയത്. പോസ്റ്റിന് താഴെ ശോഭനയെ പരിഹസിച്ചും അനുകൂലിച്ചും കമന്റുകള്‍ കൊഴുക്കുന്നതിനിടെ അവര്‍ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
പോസ്റ്റ് പിന്‍വലിച്ചതും വാര്‍ത്തയായതോടെ ഒടുവില്‍ ശോഭന വിശദീകരണവുമായി രംഗത്തെത്തി. അതെക്കുറിച്ച് ശോഭന പറയുന്നതിങ്ങനെ.
‘ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമാണ് മീ ടു. അതിനെക്കുറിച്ച് ഇപ്പോഴും അറിയാത്തവരുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഞാന്‍ ആ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അത്തരം ഒറ്റവാക്കിലുള്ള പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് തോന്നി അതിനാല്‍ പിന്‍വലിച്ചു. ഞാനിട്ട പോസ്റ്റിന്‍റെ അടിയില്‍ വന്ന കമന്‍റുകള്‍ കണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഇത് വലിയൊരു സ്ത്രീ മുന്നേറ്റം തന്നെയാണ്.’- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശോഭന പറഞ്ഞു.
Post Your Comments