സംസ്ഥാനത്ത് വില്‍ക്കുന്ന 86 ശതമാനത്തോളം മുളകുപൊടിയിലാണ് മാരക കീടനാശിനിയായ എത്തിയോണ്‍ അടങ്ങിയിട്ടുണ്ടെന്നും അവ നിരോധിക്കണമെന്നും പറഞ്ഞ്് കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡ് ജോണ്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിപണിയിലുള്ള 94 കറി പൗഡറുകളില്‍ 22 ബ്രാന്‍ഡുകളിലും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ അളവില്‍ എത്തിയോണ്‍ അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലെ ലാബിലാണ് പരിശോധന നടത്തിയത്. മുളക് ചെടിയെ ബാധിക്കുന്ന കീടങ്ങളെ തുരത്താനാണ് എത്തിയോണ്‍ കൃഷിയിടങ്ങളില്‍ പ്രയോഗിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയെയും ഗര്‍ഭിണികളെയും എത്തിയോണിന്റെ ഉപയോഗം ബാധിക്കുമെന്നും സന്ധിവാതം ഉണ്ടാകുന്നതിനും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെടുന്നതിനും ഇത് കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എത്തിയോണ്‍ ശരീരത്തില്‍ കടന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന,വിയര്‍ക്കല്‍, തളര്‍ച്ച, പ്രതികരണ ശേഷി കുറയുക, സംസാരം മന്ദഗതിയിലാവുക എന്നിവയ്ക്ക് പുറമേ മരണത്തിനും കാരണമായേക്കാമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Post Your Comments