പുതിയ മോഡൽ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് നോക്കിയ. 3.1 പ്ലസ്, 8110 4ജി എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ,13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി ലെന്‍സ്, 8 എംപി ഫ്രണ്ട് ക്യാമറ, റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സർ, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകൾ. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ്(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം) എന്നി വേരിയന്റുകളുള്ള 3.1 പ്ലസിന്റെ വിൽപ്പന ഒക്ടോബര്‍ 19 മുതല്‍ ആരംഭിക്കും. 11,499 രൂപയാണ് വില.
2.45 ഇഞ്ച് ഡിസ്‌പ്ലേ, 512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറി(മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം), ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്‌നേക്ക് ഗെയിം, എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറ,1,500 എംഎഎച്ച് ബാറ്ററി എന്നിവ 8110 4ജിയുടെ പ്രധാന പ്രത്യേകതകൾ. ഒക്ടോബര്‍ 24 മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ഫോണിന് 5,999 രൂപയാണ് വില.
Post Your Comments