നെഹ്റു ട്രോഫി വള്ളംകളിയിൽ പിഴവുകളില്ലാതെ നടത്താം. അപ്രതീക്ഷിതമായി ഇതിനൊരു പരിഹാരവുമായാണ് മുഹമ്മ സ്വദേശിയായ ഋഷികേശിന്റെ കടന്നു വരവ്. ഗ്രാമീണ കണ്ടുപിടുത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഇദ്ദേഹം രൂപം നല്‍കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഈ പോരായ്മകള്‍ മറികടക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. 40 മീറ്ററിലധികം നീളം വരും മിക്ക ചുണ്ടന്‍ വള്ളങ്ങള്‍ക്കും. അവയെല്ലാം ഒരേ ലെവലില്‍ നിര്‍ത്തി സ്റ്റാര്‍ട്ട് ചെയ്യുന്നത് മിക്കപ്പോഴും തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇദ്ദേഹം.
ഋഷികേശ് നിര്‍മ്മിച്ച പുതിയ സംവിധാനത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ അമരത്ത് ബെല്‍റ്റ് കെട്ടി കായലില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഫ്‌ലോട്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിക്കുന്നു. പ്ലാറ്റ്‌ഫോം കായലില്‍ ഉറപ്പിച്ചിട്ടുള്ള പോളില്‍ ബന്ധിച്ചിരിക്കും. ഒരു റേസില്‍ പങ്കെടുക്കുന്ന നാല് വള്ളങ്ങളും പ്ലാറ്റ്‌ഫോമുമായി ബന്ധിച്ചതിനുശേഷം ആണ് റേസ് ആരംഭിക്കുക.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോക്ക് ആണ് വള്ളത്തെ ഫ്‌ളോട്ടിംഗ് പ്ലാറ്റ് ഫോമില്‍ ബന്ധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുന്നതോടെ ലോക്കുകള്‍ എല്ലാം തുറക്കുകയും വള്ളങ്ങളുടെ മുന്നിലുള്ള ബാര്‍ വെള്ളത്തിലേക്ക് താഴുകയും ചെയ്യും. ഒരേസമയം വള്ളങ്ങള്‍ക്ക് മുന്നോട്ട് നീങ്ങി തുടങ്ങാം. ഇതോടെ പതിവ് പരാതികള്‍ക്ക് പരിഹാരമാകും.ധനമന്ത്രി തോമസ് ഐസക്ക് വലിയ അംഗീകാരമാണ് ഈ ചെറുപ്പക്കാരന് നല്‍കിയിരിക്കുന്നത്.
Post Your Comments