Latest NewsIndia

സ്റ്റീല്‍ പ്ലാന്റ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പൊള്ളലേറ്റ 11 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്

റായ്പുര്‍: ഛത്തീസ്ഗഡില്‍ സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭിലായ് സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ഉരുക്കു സഹമന്ത്രി ചൗദരി ബിരേന്ദര്‍ സിംഗാണ്് ഇതു സംബന്ധിച്ച അറിയിപ്പ്് പുറത്തുവിട്ടത്. ഇതേസമയം ഗുരുതരമായി പരക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപയും, നിസാര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം നല്‍കും.

കൂടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിയമ പ്രകാരം പ്രഖ്യാപിച്ച സഹായതുകയ്ക്കു പുറമെ 33 ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപവരെയുള്ള നഷ്ടപരിഹാര തുക ലഭിക്കും. മരിച്ചവരുടെ അടുത്ത ബന്ധുവിന് ജോലി നല്‍കാനും ബിരുദതലം വരെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

പ്ലാന്റിലെ വാതകപൈപ്പിലുണ്ടാ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു അപകടം ഉണ്ടാത്. ഇതുവരെ 11 പേര്‍ സ്‌ഫോടനത്തില്‍ മരിച്ചു. പൊള്ളലേറ്റ 11 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. ഇവര്‍ ഭിലായ് സ്റ്റീല്‍ പ്ലാന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രി ചൗദരി ബുധനാഴ്ച സംഭവസ്ഥലവും, ചികിത്സയിലിരിക്കുന്നവരേയും സന്ദര്‍ശിച്ചിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്റിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലോകോത്തര നിലവാരമുള്ള പാളങ്ങള്‍ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button