കുമ്പള: ഇനി കാസർഗോഡിന്റെ ഭംഗിക്ക് മാറ്റുകൂട്ടാനെത്തുന്നത് മുളകൾ. കാസർഗോഡിനെ മുളയുടെ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറായി .
ഇത്തരത്തിൽ മുള വച്ച് പിടിപ്പിക്കുന്നതു വഴി പരിസ്ഥിതി സംരക്ഷണത്തിനും ജലക്ഷാമം പരിഹരിക്കുന്നതിന്നും മുളയനുബന്ധ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായ കരമാകും.
കാസർഗോഡ് ജില്ലയിൽ വൻതോതിൽ മുള വച്ചുപിടിപ്പിക്കുകയെന്ന കളക്ടർ ഡോ.സജിത്‌ബാബുവിന്റെ ആശയം പ്രായോഗികമാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.
മുളകൾ വച്ചുപിടിപ്പിക്കുന്നത് ആദ്യഘട്ടത്തിൽ കാസർകോട് ബ്ലോക്കിലെ ബദിയടുക്ക, കുമ്പള, മൊഗ്രാൽ-പുത്തൂർ, മധൂർ, ചെങ്കള, ചെമ്മനാട് ഗ്രാമപ്പഞ്ചായത്തുകളിലും മഞ്ചേശ്വരം ബ്ലോക്കിലെ മഞ്ചേശ്വരം, മംഗൽപാടി, വൊർക്കാടി, എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളിഗെ ഗ്രാമപ്പഞ്ചായത്തുകളിലുമാണ് മുളവത്കരണം നടത്തുന്നത്.
Post Your Comments