കണ്ണൂര്‍: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി സലീം കണ്ണൂര്‍ പിണറായിയില്‍ പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശിയാായ ഇയാള്‍
കേസിലെ മുഖ്യപ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ്. 2008 ജൂലൈ 25ന് ബെംഗുളൂരുവിലെ 8 ഇടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ പ്രതിയായ ഇയാള്‍ പത്തു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. അതേസമയം എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. സലീം കണ്ണൂരില്‍ സുരക്ഷിതനായി കഴിയുന്നതായി നേരത്തെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. കേസില്‍ ഭാഗിക കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടപ്പോഴും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സലീം പിടിയിലായത്. ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിച്ചു നല്‍കിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സലീമിനെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ തലശ്ശേരിയില്‍ ചോദ്യംചെയ്യുകയാണ്. ബെംഗുളൂരു സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments