
വെല്ലിങ്ടണ്‍: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്‌സ് അസോസിയേഷന്‍ (എന്‍.ഇസഡ്.സി.പി.എ). എപ്പോഴും ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള കാര്യമാണ്. ലൈംഗിക ബന്ധത്തിന്റെ കാര്യത്തിലും ഇത് വളരെ പ്രധാനമാണ്. സാഹചര്യം എന്തു തന്നെയായാലും ലൈംഗിക ബന്ധത്തില്‍ ഉഭയസമ്മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങള്‍ക്ക് നല്‍കിയ ഹാന്‍ഡ് ബുക്കില്‍ പറയുന്നു. അവര്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം താല്‍പ്പര്യമില്ലെന്നാണെന്നും അതിനെ ബഹുമാനിക്കണമെന്നുമുള്ള നിർദേശവും ഇതിൽ ഉൾപ്പെടുന്നു.
Post Your Comments