ജയ്പൂർ: സിക വൈറസ്; ജയ്പൂരിൽ സിക വൈറസ് ബാധിച്ചത് ഏഴ് പേർക്കെന്ന് സ്ഥിരീകരണം. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഒാഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
വൈറസ് ബാധയുള്ള പ്രദേശത്തിന്റെ അവസ്ഥ പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും. നിലവിൽ വൈറസ് ബാധയേറ്റ ഏഴുപേരെയും ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments