തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഇറക്കിയ ഉത്തരവിനോടൊപ്പമാണ് തന്റെ മനസെന്ന് വെളിപ്പെടുത്തി സി.കെ. ജാനു. കോടതി വിധി നടപ്പാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ് കൂടിയായ സി.കെ ജാനു വ്യക്തമാക്കി.
എന്‍.ഡി.എ സഖ്യം വിടുന്ന കാര്യം ആലോചനയിലാണെന്ന് സി.കെ ജാനു പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും എന്‍.ഡി.എയില്‍ നിന്ന് പരിഗണന ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടി ഗൗരവമായി നടത്തുന്നുണ്ട്. അടുത്ത സംസ്ഥാന കമ്മറ്റി യോഗത്തില്‍ തീരുമാനം എടുക്കുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
Post Your Comments