NattuvarthaLatest News

നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം

നിലമ്പൂർ: നിലമ്പൂരിൽ വ്യാപക റബ്ബർ മോഷണം . മൂന്ന് മാസത്തിനിടെ ചുങ്കത്തറ, മമ്പാട്, ചാലിയാർ പഞ്ചായത്തുകളിലായി ആറോളം മോഷണങ്ങളാണ് നടന്നത്. ഇതിലൊന്നിലും പോലീസിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായില്ല. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് തോരപ്പൻ ഉസ്മാന്റെ തോട്ടത്തിൽ ജൂലായിൽ രണ്ടുതവണയാണ് റബ്ബർ ഷീറ്റുകൾ മോഷണം പോയത്. പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന 524 ഷീറ്റുകളാണ് നഷ്ടപ്പെട്ടത്. നിലമ്പൂർ പോലീസിൽ അടുത്തദിവസംതന്നെ പരാതി നൽകിയിരുന്നു.

തുടർന്ന് ഓഗസ്റ്റിൽ ഇടിവണ്ണയിലെ എം.യു. സക്കറിയയുടെ(മോനച്ചൻ) തോട്ടത്തിലെ പുകപ്പുരയിൽനിന്ന് ഉണങ്ങാനിട്ട 500 ഷീറ്റുകളും മോഷണംപോയി. മമ്പാട് പഞ്ചായത്തിലെ ഓടായിക്കലിൽ ഒതുക്കുങ്ങൽ സ്വദേശിയായ കോയാമു ഹാജിയുടെ പുകപ്പുരയിൽനിന്ന് അഞ്ചു ക്വിന്റലോളം റബ്ബർഷീറ്റും ഒട്ടുപാലും മോഷണം പോയി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിലുള്ള വേങ്ങര സ്വദേശി അബുവിന്റെ പുകപ്പുരയിൽനിന്ന് 400 ഷീറ്റുകളും ചാലിയാർ പഞ്ചായത്തിലെ മതിൽമൂല നാലകത്ത് അബ്ദുട്ടിയുടെ 50 കിലോയുടെ ആറു കെട്ട് ഷീറ്റും മോഷ്ടാക്കൾ കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button