കല്ലമ്പലം: അനധികൃത ഖനനത്തിനെതിരെ സമരവുമായി ജനങ്ങൾ രംഗത്ത്. കരവാരത്ത് പാറ ക്വാറികളിൽ അനധികൃത ഖനനം നടത്തുന്നതിനെതിരേ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
പ്രദേശത്ത് കരവാരം, നഗരൂർ എന്നീ പഞ്ചായത്തുകളിലെ ക്വാറികളിൽ അനധികൃതമായി വൻ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള പാറ പൊട്ടിക്കൽ നിയന്ത്രിക്കുക, ക്വാറികൾ സ്ഥിതിചെയ്യുന്ന തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
അനധികൃതമായി നടത്തിവരുന്ന ഖനനംമൂലം തകർന്ന റോഡുകൾ പുനർനിർമിക്കുക, മലിനീകരണം തടയുക, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നിവയും പ്രധാന ആവശ്യങ്ങളാണ്. പ്രദേശത്ത് ധാരാളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കിണറുകളിൽ വെള്ളം വറ്റി. മലിനീകരണംകൊണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായതായി സമരക്കാർ പറഞ്ഞു.
Post Your Comments