തിരുവനന്തപുരം: മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം പിണറായി വിജയന് വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണന് പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പാക്കാന്‍ തയ്യാറായത്. തന്റെ ഒപ്പം സര്‍ക്കാരുണ്ടെന്ന സന്തോഷം കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഡാലോചന മാത്രമല്ല, ഇതിനു പിന്നില്‍ വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നത്. ഈ കേസിലൂടെ ഐ. എസ്. ആര്. ഒയുടെ ക്രയോജനിക് പദ്ധതി 14 വര്‍ഷം പിന്നിലേക്ക് പോയി. ഇതിന് പിന്നില്‍ കളിച്ചവരെ കണ്ടെത്തണമെന്ന് നമ്പി നാരായണന് പറഞ്ഞു.
Post Your Comments