KeralaLatest NewsNews

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാനിലെ ഐഎസ്‌ഐ എന്ന് സംശയം : കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരവൃത്തിക്കേസിന് പിന്നില്‍ പാകിസ്ഥാനിലെ ഐ.എസ്.ഐ ആണെന്ന് സംശയമുള്ളതായി കേന്ദ്ര സര്‍ക്കാര്‍ തലസ്ഥാനത്തെ ജില്ലാ കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്.

Read Also :രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നു: വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഇന്ത്യക്കെതിരായ കേസില്‍ ഉള്‍പ്പെട്ട പൊലീസ് – ഐബി ഉദ്യോഗസ്ഥരായ പ്രതികളുടെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും അദ്ദേഹം വാദിച്ചു. ഐ ബി ഉദ്യോഗസ്ഥനായ ആര്‍.ബി. ശ്രീകുമാറിന് ശാസ്തജ്ഞനായ നമ്പി നാരായണനോട് വ്യക്തിവിരോധം ഉള്ളതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞരെ മൂന്നാം മുറ പ്രയോഗിച്ച് മര്‍ദ്ദിക്കുന്ന സമയം സിബി മാത്യുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അഡീ.സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

നാലാം പ്രതിയുടെയും സിബിഐയുടെയും ഇരകളായ നമ്പി നാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും വാദം കേട്ടകേട്ട ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ ഓഗസ്റ്റ് 24 ന് വിധി പ്രസ്താവിക്കാന്‍ മാറ്റി. ഗൂഢാലോചന കേസിലെ കേസ് ഡയറി ഫയലും ജസ്റ്റിസ് ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടും സിബിഐ മുദ്രവച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button