ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശ ിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൂടുതല്‍ പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍ എത്താന്‍ സാധ്യത. ഭരണഘടന ബെഞ്ചിലെ പുതിയ ജഡ്ജിയായ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് പുനപരിശോധനാ ഹര്‍ജികളില്‍ തീരുമാനം എടുക്കുക.
എന്‍എസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. തന്ത്രി കുടുംബം ഹര്‍ജി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പൂജ അവധി വരുന്നതിനാല്‍ ഒക്ടോബര്‍ 28ന് ശേഷമേ കേസ് എന്ന് പരിഗണിക്കണം എന്ന് സുപ്രീംകോടതി തീരുമാനിക്കാന്‍ സാധ്യതയുള്ളൂ.
ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തില്‍ അതേസമയം, ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ട്് വിവിധ ഹൈന്ദവ സംഘടനകള്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.
Post Your Comments