തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി, ആര്‍.എസ്.എസിന്റെ മെഗാഫോണായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ നേരത്തേ കോണ്‍ഗ്രസിന്റെ നിലപാട് മറ്റൊന്നായിരുന്നു. എന്നാല്‍ അഅഅതേ സമീപനമല്ല അവര്‍ക്കിപ്പോള്‍ ഉള്ളത്. ടി.കെ മാധവനെയും കെ കേളപ്പനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ നിലകൊണ്ടത് സ്ത്രീകള്‍ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയല്ലെന്നും കോടിയേരി പറഞ്ഞു.
ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നിലപാട് ആത്മഹത്യാപരമാണ്. ഇത് തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ചരിത്ര പ്രാധാന്യമുള്ള വിധിയാണ് ശബരിമല വിഷയത്തില്‍ വന്നിട്ടുള്ളത്. ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളു. അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ വേണ്ടി കോടതി സ്വീകരിച്ച ഭരണഘടനാപരമായ നിലപാടാണിതെന്നും ദ്ദേഹം പറഞ്ഞു.
Post Your Comments