റായ്പുര്‍: ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ വാതക പൈപ്പ്ലൈനിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) പ്ലാന്റിലാണ് സ്‌ഫോടനം. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നവംബറില്‍ ഉത്തര്‍പ്രദേശിലെ ഉച്ഹാറില്‍ നാഷണല്‍ തെര്‍മന്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments