Latest NewsNattuvartha

ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി; കളക്ടർ

കാസർകോട്: ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികളക്ടർ ഡോ. ഡി.സജിത്ത് ബാബു വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരേയും തടവ് ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കളക്ടറുടെ ചേംബറിൽ ചേർന്ന ഹരിതസഹായ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ തുടങ്ങിയവർ പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് അവസാനിപ്പിക്കണം. ഇങ്ങനെ ചെയ്താൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കെതിരേ വ്യക്തിപരമായും നടപടികളെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button