Latest NewsSaudi Arabia

റിയാദിൽ മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക്​ ചൂണ്ടിയും കൊളളയടിക്കുന്ന സംഘം പിടിയിൽ

ഇന്ത്യാക്കാരനെ ആക്രമിച്ചതിൽ പ്രതികൾക്ക്​ പങ്കുണ്ടെന്ന്

റിയാദ്​: തോക്ക്​ ചൂണ്ടി കൊള്ളയടിക്കുന്ന സംഘം അറസ്​റ്റിൽ. മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക്​ ചൂണ്ടിയുമാണ് സംഘം ആളുകളെ കൊള്ളയടിച്ചിരുന്നത്. നിരവധി കവർച്ച സംഭവങ്ങളിൽ പ്രതികളെന്ന്​ സംശയിക്കുന്നവരാണ്​ അറസ്​റ്റിലായത്​. തൊണ്ടി മുതലുകളായി കറൻസി നോട്ടുകളും മൊബൈൽ ഫോണുകളും കവർച്ചക്ക്​ ഉപയോഗിക്കുന്ന തോക്കുകളും മോട്ടോർ സൈക്കിളുകളും പോലീസ് കണ്ടെടുത്തു

ബത്​ഹയിൽ ഇന്ത്യാക്കാരനെ സ്വന്തം താമസസ്​ഥലത്തിന്​ മുന്നിൽ വെച്ച്​ ​ആക്രമിച്ചതിൽ പ്രതികൾക്ക്​ പങ്കുണ്ടെന്ന്​ തെളിഞ്ഞതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. 30 വയസിൽ താഴെ പ്രായമുള്ളവരാണ്​ പ്രതികൾ. കഴിഞ്ഞ ചൊവ്വാഴ്​ച വൈകീട്ട്​ ബത്ഹ ശാറ റെയിലിലെ റിയാദ്​ ബാങ്കിന്​ സമീപത്തെ ഗല്ലിയിൽ വെച്ച്​ നാലംഗ സംഘമാണ്​ ഇരുമ്പ്​ ദണ്ഡ്​ കൊണ്ട്​​ അടിച്ച്​ പരിക്കേൽപിച്ച്​ പണം കവർന്നത്​. അസര്‍ നമസ്‌കാര സമയത്തായിരുന്നു​ സംഭവം. 2,300 റിയാൽ കവര്‍ന്നു. സംഭവത്തെ തുടർന്ന്​ ബത്ഹ പൊലീസ് കേസെടുത്ത്​ അന്വേഷണം നടത്തിവരികയായിരുന്നു​.

ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ മുറിയുടെ വാതിലിന്​ അരുകിൽ വെച്ചാണ് അശ്‌റഫിനെ സംഘം പിടികൂടിയത്. പാൻറും ടീഷര്‍ട്ടും ധരിച്ച, അറബി സംസാരിക്കുന്ന കവർച്ചക്കാർ അശ്‌റഫിനെ ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പഴ്‌സിലുണ്ടായിരുന്ന 2,300 റിയാല്‍ എടുത്ത ശേഷം ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. തലയിൽ മാരക മുറിവേറ്റ അശ്​റഫിനെ രക്തമൊലിക്കുന്ന നിലയിൽ സുഹൃത്തുക്കള്‍ സഫാമക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button