
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ നടക്കാനിരുന്ന റാലിക്ക് അനുമതിയില്ല. ഭരത്പൂരില്‍ നാളെ നടക്കാനിരിക്കുന്ന റാലിക്കാണ് ടോഡഭിം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചത്. റാലി നടത്താന്‍ ഉദ്ദേശിക്കുന്ന മൈതാനത്തിന്റെ ഉടമയുടെ എന്‍.ഒ.സി ഇല്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്.
അതേസമയം, രാജസ്ഥാനില്‍ മാറ്റത്തിന്റെ അന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞതായും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സചിന് പൈലറ്റ് പറഞ്ഞു.
Post Your Comments