Latest NewsNattuvartha

മഴയുടെ അളവ് കുറഞ്ഞു: അടയ്ക്കാനൊരുങ്ങി പരപ്പാർ ഡാമിന്റെ ഷട്ടറുകൾ

ഡാമിലെ ജലനിരപ്പ് 112.20 മീറ്ററായി കുറഞ്ഞുകഴിഞ്ഞു

തെന്മല : മഴയുടെ അളവ് കുറവ്, തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ രണ്ടുദിവസത്തിനുള്ളിൽ അടയ്ക്കാൻ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഭാഗത്ത് രണ്ടുദിവസമായി മഴ കുറവാണ്.

മഴയുടെ അളവ് കുറഞ്ഞതിനാൽ ഡാമിലെ ജലനിരപ്പ് 112.20 മീറ്ററായി കുറഞ്ഞു. മൂന്ന്‌ ഷട്ടറുകളും 60 സെന്റിമീറ്ററാണ്‌ ഉയർത്തിയിരിക്കുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button