Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം; പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി എന്‍എസ്എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാനാണ് ഇവരുടെ തീരുമാനം.

തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷ്ണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും. അതേസമയം സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനാണെന്നും സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു.വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി നല്‍കിയാല്‍ പിന്തുണയ്ക്കാമെന്നാണു ബി.ജെ.പിയുടെ നിലപാട്. അതേസമയം സന്നിധാനത്ത് ഉള്‍പ്പെടെ വനിതാജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിലാണു ദേവസ്വം ബോര്‍ഡും. ഇതുസംബന്ധിച്ചു ദേവസ്വം കമ്മിഷണര്‍ ഉത്തരവിറക്കി. പമ്പയില്‍നിന്നുള്ള തീര്‍ഥാടനപാതയിലും സന്നിധാനത്തും വനിതാ പോലീസിനെ വിന്യസിക്കുമെന്ന് പറഞ്ഞെങ്കിലും ശബരിമല ഡ്യൂട്ടിക്ക് വനിതാ പോലീസുകാരെ നിര്‍ബന്ധിച്ചയക്കില്ലെന്ന് ഡി.ജി.പി. അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button